ബിജെപി ഇതര സര്‍ക്കാരുകള്‍ നേതൃത്വം നല്‍കുന്ന 12 സംസ്ഥാനങ്ങളാണ് ഉള്ളത്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഫലം കൂടി വന്നതിനുശേഷം അവിടങ്ങളിലെ മുഖ്യമന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തിയായിരിക്കും യോഗം വിളിക്കുക. സംസ്ഥാനങ്ങളുടെ അധികാരത്തെ കുറിച്ച് യോഗം അംഗീകരിക്കുന്ന പ്രമേയം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും
അടുപ്പമുള്ളവര്‍ സ്നേഹപൂര്‍വ്വം ഗുരു എന്ന് വിളിക്കുന്ന പികെ ഗുരുദാസന്‍ നീണ്ടകാലം അധികാര സ്ഥാനങ്ങളിലും പാര്‍ട്ടിയുടെ ഉന്നത ഭാരവാഹിത്വത്തിലും ഇരുന്നിട്ടുണ്ട്. എന്നാല്‍ തന്റെ 87-ാം വയസ്സിലും സ്വന്തമായി ഒരു വീടുണ്ടായിട്ടില്ല. ഇപ്പോള്‍ ഭാര്യയുടെ വിഹിതമായി കൊല്ലം കിളിമാനൂര്‍ നഗരൂരിലെ പേടിക്കുളത്ത് ലഭിച്ച 10 സെന്റ് ഭൂമിയിലാണ് വീട് ഉയരുന്നത്. വ്യാപകമായി പിരിവെടുക്കാതെ അടുത്ത സഖാക്കളാണ് ഗുരുവിന്‍റെ വീട് നിര്‍മ്മാണത്തിന് പണം കണ്ടെത്തുന്നത്